നടി പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്യുന്നു; പ്രയാഗയ്ക്ക് നിയമസഹായം നൽകുന്നത് സാബുമോൻ

കൊച്ചിയിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി നടി പ്രയാഗ മാർട്ടിൻ. പൊലീസ് നിർദേശമനുസരിച്ച് സൗത്ത് പൊലീസ് സ്റ്റേഷനിലാണ് നടി എത്തിയത്. ചോദ്യം ചെയ്യലിനു ശേഷം ശ്രീനാഥ് പോയതിനു പിന്നാലെയാണ് നടി എത്തിയത്. ഇരുവരോടും വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഹാജരാകാനാണ് പൊലീസ് നിർദേശിച്ചിരുന്നത്.
നടൻ സാബു മോനാണ് പ്രയാഗയ്ക്ക് നിയമസഹായം നൽകുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായതിനു ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സാബുമോൻ മാധ്യമങ്ങളോട് പറഞ്ഞു. ഗുണ്ടാനേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ടാണ് കേസ്.
തമ്മനം ഫൈസർ, ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റർ, ഭാര്യ സ്നേഹ, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെയും ചോദ്യം ചെയ്തു. ഇതുവരെ കേസിൽ മൂന്നു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
The post നടി പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്യുന്നു; പ്രയാഗയ്ക്ക് നിയമസഹായം നൽകുന്നത് സാബുമോൻ appeared first on Metro Journal Online.