ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്സൈസ് നോട്ടീസയക്കും

ആലപ്പുഴയിൽ കോടികളുടെ ഹ്രൈബിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താന സിനിമാ താരങ്ങൾക്ക് കഞ്ചാവ് നൽകിയെന്ന മൊഴിയിൽ നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്സൈസ് നോട്ടീസ് നൽകും. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാകും നോട്ടീസ് നൽകുക.
തസ്ലീമയും താരങ്ങളും തമ്മിലുള്ള ചാറ്റുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുമായി ഒരുമിച്ച് പലതവണ ലഹരി ഉപയോഗിച്ചതായും മൊഴി ലഭിച്ചിട്ടുണ്ട്. താരങ്ങളുമായി ലഹരി ഉപയോഗത്തിന് പുറമെ സെക്സ് റാക്കറ്റ് ബന്ധമുണ്ടെന്നും മൊഴിയുണ്ട്
തസ്ലീമ സുൽത്താനക്കായി നാളെ എക്സൈസ് കസ്റ്റഡി അപേക്ഷ നൽകും. സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് കൈമാറും. കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിൽ രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയെ പിടികൂടിയത്. യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നയാളും പിടിയിലായിട്ടുണ്ട്.
The post ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്സൈസ് നോട്ടീസയക്കും appeared first on Metro Journal Online.