ബ്ലഡ് മണിയായി 8.25 ലക്ഷം രൂപ നൽകണം; ഡോക്ടർ വിപി ഗംഗാധരന് വധഭീഷണി

അർബുദ ചികിത്സാ വിദഗ്ധൻ ഡോക്ടർ വിപി ഗംഗാധരന് വധഭീഷണി. ബ്ലഡ് മണിയായി 8.25 ലക്ഷം രൂപ നൽകണമെന്നും അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുമാണ് കത്തിലൂടെയുള്ള ഭീഷണി. കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് അല്ലെങ്കിൽ ക്യൂആർ കോഡ് വഴി ബിറ്റ് കോയിനായി പണം നൽകണമെന്നാണ് ആവശ്യം
കത്ത് ലഭിച്ചതിനെ തുടർന്ന് ഡോ. ഗംഗാധരൻ മരട് പോലീസിൽ പരാതി നൽകി. മുംബൈയിലെ സിറ്റിസൺ ഫോർ ജസ്റ്റിസ് എന്ന പേരിലാണ് ഭീഷണിക്കത്ത്. ഡോ. ഗംഗാധരന്റെ ചികിത്സാ പിഴവ് കാരണം ഒരു പെൺകുട്ടി മരിച്ചെന്നും തുടർന്ന് അവളുടെ അമ്മ ആത്മഹത്യ ചെയ്തെന്നും കത്തിൽ ആരോപിക്കുന്നു
നീതി തേടി പെൺകുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചു. പണം നൽകാതിരുന്നാൽ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാകുമെന്നും കത്തിൽ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post ബ്ലഡ് മണിയായി 8.25 ലക്ഷം രൂപ നൽകണം; ഡോക്ടർ വിപി ഗംഗാധരന് വധഭീഷണി appeared first on Metro Journal Online.