Gulf
ശൈഖ് അബ്ദുല്ല ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അബുദാബി: യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ജിഡിയോണ്‍ സആറുമായി കൂടിക്കാഴ്ച നടത്തി. ഗാസയിലെ മാനുഷിക പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ഇരുവരും ചര്‍ച്ച ചെയ്തത്.
ഫലപ്രദമായ വെടിനിര്‍ത്തല്‍ വിഷയവും മേഖലയിലെ പ്രശ്‌നങ്ങളും പരസ്പരം താല്‍പര്യമുള്ള കാര്യങ്ങളുമെല്ലാം ഇരുവരും ചര്‍ച്ച ചെയ്തതായണ് റിപ്പോര്‍ട്ട്. യുഎഇയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഇസ്രായേലി വിദേശകാര്യ മന്ത്രി.
The post ശൈഖ് അബ്ദുല്ല ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി appeared first on Metro Journal Online.