Sports

ഇന്ത്യയുടെ വിശ്വസ്തനായ ഇടംകൈയൻ; വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ വഴിയാണ് വിരമിക്കൽ പ്രഖ്യാപനം താരം നടത്തിയത്. ആഭ്യന്തര മത്സരങ്ങളിലും ഇനി കളിക്കില്ലെന്ന് ധവാൻ അറിയിച്ചു. 2010ലാണ് 38കാരനായ താരം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്.

24 അന്താരാഷ്ട്ര സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശിഖർ ധവാൻ പറഞ്ഞു. ഏകദിനത്തിൽ 2010ലും ടി20യിൽ 2011ലും ടെസ്റ്റിൽ 2013ലുമാണ് ധവാൻ അരങ്ങേറ്റം കുറിച്ചത്. ഏകദിന ഫോർമാറ്റിലായിരുന്നു താരം കൂടുതൽ തിളങ്ങിയത്.

167 ഏകദിനങ്ങളിൽ 44.11 ശരാശരിയിലും 91.35 സ്‌ട്രൈക്ക് റേറ്റിലും 6793 റൺസ് സ്വന്തമാക്കി. 17 സെഞ്ച്വറികളും നേടി. 34 ടെസ്റ്റുകളിൽ 7 സെഞ്ച്വറികൾ സഹിതം 2315 റൺസ് നേടി. 68 ടി20യിൽ നിന്നായി 1392 റൺസും സ്വന്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button