WORLD

ഇസ്‌റാഈല്‍ സൈന്യം നിര്‍മിച്ച പ്രേതാലയത്തിലേക്ക് മൂന്ന് ലക്ഷം ഫലസ്തീനികള്‍ തിരിച്ചെത്തി

ഭീകരതയും ദയനീയതയും വ്യക്തമാക്കുന്ന കാഴ്ചകള്‍. ആയിരക്കണക്കിനാളുകള്‍ പിടഞ്ഞുമരിച്ച ഭയാനകമായ നഗരം. ആശുപത്രി, സ്‌കൂള്‍, വീടുകള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളോ കെട്ടിടങ്ങളോ ഇല്ലാത്ത വെറും പ്രേതപ്പറമ്പ്. പറയുന്നത് ഫലസ്തീനികളുടെ അഭിമാന ഗേഹമായിരുന്ന ഗാസയെന്ന നഗരത്തെ കുറിച്ചാണ്. ഇസ്‌റാഈല്‍ സൈന്യത്തിന്റെ ഭീകരതയും ജീര്‍ണതയും വിളിച്ചോതുന്ന ചിത്രങ്ങളാണ് ഗാസയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നത്.

കൂറ്റന്‍ മിസൈലുകള് പതിഞ്ഞും ടാങ്കറുകള്‍ ഉരുണ്ടും ശൂന്യമായ നഗരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നിരാലംബരമായ മനുഷ്യര്‍.

വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ തെക്കന്‍ ഗാസയില്‍ നിന്ന് മൂന്ന് ലക്ഷത്തോളം പേരാണ് തങ്ങളുടെ നാടായ വടക്കന്‍ ഗാസയിലേക്ക് തിരിച്ചെത്തിയത്. തങ്ങളുടെ വീടും അങ്ങാടിയും സ്‌കൂളും മൈതാനങ്ങളുമൊക്കെയുണ്ടായിരുന്ന ഈ നാട്ടിലിപ്പോ കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരം മാത്രമാണ്. ആശുപത്രികള്‍ പോലും തകര്‍ന്ന് തരിപ്പണമായിട്ടുണ്ട്. ഇനി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയിലാണ് ഫലസ്തീനികളുള്ളത്.

people

തകര്‍ച്ചയുടെ കൂമ്പാരങ്ങളല്ലാതെ മറ്റൊന്നും ഗാസയില്‍ കാണാനില്ലെന്ന് യു എന്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയ നരനായാട്ടിനിടെ അരലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഒരുലക്ഷത്തില്‍പരമാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പതിനായിരങ്ങളുടെ മൃതദേഹങ്ങള്‍ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ട്.

The post ഇസ്‌റാഈല്‍ സൈന്യം നിര്‍മിച്ച പ്രേതാലയത്തിലേക്ക് മൂന്ന് ലക്ഷം ഫലസ്തീനികള്‍ തിരിച്ചെത്തി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button