പലസ്തീനികൾ ഒഴിയണം; ഗാസയുമായി ബന്ധപ്പെട്ട് ശനിയാഴ്ച കടുത്ത നിലപാട് എടുക്കുമെന്ന് ട്രംപ്

ഗാസയുമായി ബന്ധപ്പെട്ട് ശനിയാഴ്ച കടുത്ത നിലപാട് സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പലസ്തീൻകാരെ സമീപ രാഷ്ട്രങ്ങളിലേക്ക് മാറ്റി ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവർത്തിച്ച് ദിവസങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഗാസയിൽ നിന്ന് 20 ലക്ഷത്തോളം വരുന്ന പലസ്തീൻകാർ ഒഴിഞ്ഞുപോകണമെന്നാണ് ട്രംപ് പറയുന്നത്
ഗാസ അമേരിക്ക ഏറ്റെടുത്ത് അവിടെ ഉല്ലാസ കേന്ദ്രം നിർമിക്കുമെന്ന് അധികാരമേറ്റെടുത്തതിന് പിന്നാലെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പലസ്തീൻ അഭയാർഥികളെ ഏറ്റെടുക്കാൻ ജോർദാനോടും ഈജിപ്തിനോടും ട്രംപ് നിർദേശിച്ചു. ഇത് ചെയ്തില്ലെങ്കിൽ സഹായം നിർത്തലാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു
കുറച്ച് പലസ്തീൻകാരെ സ്വീകരിക്കാൻ അമേരിക്ക ഒരുക്കമാണെന്നും എന്നാൽ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ അറബ് രാജ്യങ്ങൾ ബദൽമാർഗം അമേരിക്കക്ക് മുന്നിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
The post പലസ്തീനികൾ ഒഴിയണം; ഗാസയുമായി ബന്ധപ്പെട്ട് ശനിയാഴ്ച കടുത്ത നിലപാട് എടുക്കുമെന്ന് ട്രംപ് appeared first on Metro Journal Online.