WORLD

ഇന്ത്യക്ക് മേൽ പകരത്തിന് പകരം തീരുവ ചുമത്തും; പ്രഖ്യാപനവുമായി ട്രംപ്

ഇന്ത്യ, ചൈന രാജ്യങ്ങൾക്ക് മേൽ ഉടനെ പകരത്തിന് പകരം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഉത്പന്നങ്ങൾക്ക് ഈ രാജ്യങ്ങൾ ചുമത്തുന്ന അതേ തീരുവകൾ അമേരിക്കയും ഈടാക്കും. ഞങ്ങൾ ഉടൻ തന്നെ പകരത്തിന് പകരം തീരുവകൾ ഏർപടുത്തും. അവർ ഞങ്ങളിൽ നിന്ന് തീരുവകൾ ഈടാക്കുന്നു. ഞങ്ങൾ അവരിൽ നിന്നും

ഇന്ത്യയോ ചൈനയോ പോലുള്ള രാജ്യമോ അല്ലെങ്കിൽ ഒരു കമ്പനിയോ എന്ത് ഈടാക്കിയാലും ഇക്കാര്യത്തിൽ ഞങ്ങൾ നീതി പുലർത്താൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചക്ക് മുമ്പ് ഇന്ത്യയുടെ അമിത തീരുവകളെ കുറിച്ച് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ ഈടാക്കുന്നത് ഉയർന്ന നിരക്കിലുള്ള തീരുവകളാണെന്നും അവിടെ വ്യാപാരം ചെയ്യാൻ ബുദ്ധിമുട്ടാണെന്നും ട്രംപ് ആരോപിച്ചിരുന്നു

മോദി-ഇലോൺ മസ്‌ക് കൂടിക്കാഴ്ചയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യയിൽ ബിസിനസ് ചെയ്യാൻ മസ്‌കിന് ആഗ്രഹമുണ്ടെന്ന് കരുതുന്നു. എന്നാൽ അമിത തീരുവകൾ കാരണം ബിസിനസ് ചെയ്യാൻ ബുദ്ധിമുള്ള സ്ഥലമാണ് ഇന്ത്യ. അദ്ദേഹം ഒരു കമ്പനി നടത്തുന്നതു കൊണ്ടാകാം കൂടിക്കാഴ്ച നടത്തിയതെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു.

The post ഇന്ത്യക്ക് മേൽ പകരത്തിന് പകരം തീരുവ ചുമത്തും; പ്രഖ്യാപനവുമായി ട്രംപ് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button