WORLD

ചൈനയിലെ യുഎസ് ഉദ്യോഗസ്ഥർക്ക് ട്രംപിന്‍റെ അന്ത്യശാസനം; ചൈനക്കാരുമായി പ്രണയമോ ലൈംഗിക ബന്ധമോ വേണ്ട

വാഷിങ്ടൺ: ചൈന‍യിലുള്ള യുഎസ് സർക്കാർ ഉദ്യോഗസ്ഥർ‌ ചെനീസ് പൗരന്മാരുമായി പ്രണയബന്ധത്തിലോ ലൈംഗിക ബന്ധത്തിലോ ഏർപ്പെടുന്നതിന് നിരോധന ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. ചെനയിലുള്ള യുഎസ് നയതന്ത്രജ്ഞർ, ഇവരുടെ കുടുംബാഗങ്ങൾ, സർക്കാർ നിയമിച്ച മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് നിരോധന ഉത്തരവ് ബാധകമാവുന്നത്.

ചൈനയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന യുഎസ് ഉദ്യോഗസ്ഥർക്ക് പുതിയ നിർദേശം ബാധകമല്ല, കൂടാതെ ചൈനീസ് പൗരന്മാരുമായി മുൻകാല ബന്ധമുള്ളവർക്ക് ഇളവിന് അപേക്ഷിക്കാം, എന്നാൽ ഈ അപേക്ഷ നിരസിച്ചാൽ അവരുമായുള്ള ബന്ധം ഉപേക്ഷിക്കുകയോ അല്ലെങ്കിൽ ജോലി ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വരും

പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരിയിൽ യുഎസ് ഉദ്യോഗസ്ഥരെ ആന്തരികമായി അറിയിച്ച ഈ നയം, അമെരിക്കയും ചൈനയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വിരോദത്തിന് അടിവരയിടുന്നു. വ്യാപാരം, സാങ്കേതികവിദ്യ, ആഗോള സ്വാധീനം എന്നിവയെച്ചൊല്ലി നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ് പുതിയ നിരോധനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button