WORLD

ഭ്രമണപഥത്തിൽ അജ്ഞാതവസ്തു; പിന്നിൽ റഷ്യ വിക്ഷേപിച്ച കൃത്രിമോപഗ്രഹങ്ങൾ: ആശങ്ക

ഈ വർഷം തുടക്കത്തിൽ റഷ്യ വിക്ഷേപിച്ച ചില കൃത്രിമോപഗ്രഹങ്ങൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മൂന്ന് കൃത്രിമോപഗ്രഹങ്ങളാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യ വിക്ഷേപിച്ചത്. കോസ്മോൻ 2581, കോസ്മോസ് 2582, കോസ്മോസ് 2583. ഭൂമിയിൽ നിന്ന് 585 കിലോമീറ്റർ മുകളിലാണ് ഇത് ഇപ്പോൾ ഭ്രമണം നടത്തുന്നത്.

ഈ ഉപഗ്രഹങ്ങളിൽ നിന്ന് ചില അജ്ഞാതവസ്തുക്കൾ പുറത്തുവന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉപഗ്രഹങ്ങൾ എന്തിന് വേണ്ടിയുള്ളതാണെന്ന് റഷ്യ അറിയിച്ചിരുന്നില്ല. ഇതിനൊപ്പം ഈ ഉപഗ്രഹങ്ങൾ ചില അജ്ഞാതവസ്തുക്കൾ പുറത്തുവിട്ടു എന്നത് ലോകം ആശങ്കയോടെയാണ് കാണുന്നത്.

ഇക്കഴിഞ്ഞ മാർച്ചിലാണ് കൃത്രിമോപഗ്രഹങ്ങൾ അജ്ഞാതവസ്തുക്കൾ പുറത്തുവിട്ടെന്ന റിപ്പോർട്ടുകൾ ഉയർന്നത്. യുഎസ് സ്പേസ് ഫോഴ്സ് അടക്കമുള്ള സ്പേസ് മോണിട്ടറിങ് ഗ്രൂപ്പുകൾ ഈ ആരോപണമുയർത്തി. മാർച്ച് 18ന് ഈ അജ്ഞാത വസ്തുക്കൾ പ്രത്യക്ഷപ്പെട്ടു എന്നാണ് ഉയരുന്ന ആരോപണം

കൃത്രിമോപഗ്രഹങ്ങൾ ആക്ടീവായി നിൽക്കുമ്പോഴാണ് ഈ അജ്ഞാതവസ്തുക്കൾ റിലീസായത്. ആദ്യ ഘട്ടത്തിൽ ഇത് കോസ്മോസ് 2581ൽ നിന്നുള്ളതാണെന്ന സൂചനകളുയർന്നു. പിന്നീട് കോസ്മോസ് 2583ൽ നിന്നാവാം ഇത് പുറത്തുവന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇക്കാര്യത്തിൽ ഇതുവരെ റഷ്യ പ്രതികരിച്ചിട്ടില്ല.

ഇതൊരു സാധാരണ പ്രതിഭാസമല്ലെന്നാണ് മേഖലയിലെ വിദഗ്ദർ പറയുന്നത്. ഹാർവാർഡ് – സ്മിത്ത്സോണിയൻ സെൻ്റർ ഫോർ ആസ്ട്രോഫിസിക്സിലെ ജൊനാതൻ മക്ഡവൽ സ്പേസ് എക്സിനോട് പറഞ്ഞത് പ്രകാരം ഈ കൃത്രിമോപഗ്രഹങ്ങൾ നടത്തുന്നത് അസാധാരണമായ കാര്യങ്ങളാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button