WORLD

സ്വന്തം ജനങ്ങളെ കൊന്നിട്ട് പഴി പാക്കിസ്ഥാന്; ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനയുമായി ഷാഹിദ് അഫ്രീദി

പഹൽഗാം ഭീകരാക്രമണത്തിൽ വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യ തന്നെയാണെന്ന് ഷാഹിദ് അഫ്രീദി ആരോപിച്ചു. അരമണിക്കൂറോളം ആക്രമണം നടന്നിട്ട് ഒരു ഇന്ത്യൻ സൈനികൻ പോലും വന്നില്ല. സ്വന്തം ജനങ്ങളെ കൊന്നിട്ട് പാക്കിസ്ഥാന് മേൽ പഴി ചാരുകയാണെന്നും അഫ്രീദി പറഞ്ഞു

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന് മുൻ ഇന്ത്യൻ താരങ്ങളായ സൗരവ് ഗാംഗുലിയും ശ്രീവത്സ് ഗോസ്വാമിയും ആവശ്യപ്പെട്ടിരുന്നു. ” പാക്കിസ്ഥാൻ ടീമുമായുള്ള സഹകരണം 100 ശതമാനവും നിർത്തലാക്കാനുള്ള സമയമായി. കടുത്ത നടപടികൾ എടുക്കണം. എല്ലാ വർഷവും ഇത്തരം സംഭവങ്ങൾ നടക്കുന്നതു ഗൗരവമേറിയ കാര്യമാണ്. ഭീകരതയോട് ഒരു വിട്ടുവീഴ്ചയുടേയും ആവശ്യമില്ലെന്നും ഗാംഗുലി പറഞ്ഞു

ഇനി പാക്കിസ്ഥാനുമായുള്ള പരമ്പരകൾ ഒരിക്കലും സംഭവിക്കില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചിരുന്നു. നിലവിൽ ഐസിസി ടൂർണമെന്റുകളിലാണ് ഇന്ത്യ, പാക്കിസ്ഥാൻ മത്സരങ്ങൾ നടക്കുന്നത്. 2013ലാണ് ഇന്ത്യ-പാക് പരമ്പര അവസാനമായി നടന്നത്.

 

The post സ്വന്തം ജനങ്ങളെ കൊന്നിട്ട് പഴി പാക്കിസ്ഥാന്; ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനയുമായി ഷാഹിദ് അഫ്രീദി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button