WORLD

ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നു; ഇടപെടൽ തേടി പാക്കിസ്ഥാൻ ഐക്യരാഷ്ട്ര സഭയിൽ

ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്ന പരാതിയുമായി പാക്കിസ്ഥാൻ ഐക്യരാഷ്ട്ര സഭയിൽ. ഇടപെടൽ വേണമെന്നാണ് യുഎന്നിനോട് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്. ഇന്ത്യയുടെ നീക്കത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും പാക്കിസ്ഥാൻ അറിയിച്ചു

ഇന്ത്യ ഉടൻ ആക്രമിക്കുമെന്ന് തെളിവ് ലഭിച്ചതായി ഇൻഫർമേഷൻ മന്ത്രി അത്താതുല്ല തരാർ പറഞ്ഞു. അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്രമന്ത്രിസഭാ സമിതിയുടെ നിർണായക യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. പിന്നാലെ രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും

പാക്കിസ്ഥാന് തിരിച്ചടി നൽകാൻ സേനകൾക്ക് പൂർണസ്വാതന്ത്ര്യം ഇന്നലെ പ്രധാനമന്ത്രി നൽകിയിരുന്നു. തിരിച്ചടി എവിടെ, എങ്ങനെ, എപ്പോൾ വേണമെന്ന് സേനക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാനെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് കേന്ദ്ര സർക്കാർ ഇന്ന് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button