WORLD

സുരക്ഷാ സമിതിയിൽ പാക്കിസ്ഥാന് നേരെ കടുത്ത ചോദ്യങ്ങൾ; മിസൈൽ പരീക്ഷണത്തിന് കടുത്ത വിമർശനവും

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്നലെ നടന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി യോഗത്തിൽ ഒറ്റപ്പെട്ട് പാക്കിസ്ഥാൻ. യോഗത്തിൽ പാക്കിസ്ഥാന് നേരെ കടുത്ത ചോദ്യങ്ങളുയർന്നുവെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ സുരക്ഷാ സമിതി തള്ളുകയും ചെയ്തു

ആണവ ഭീഷണി മുഴക്കിയതിനെതിരെയും മിസൈൽ പരീക്ഷണത്തെയും സുരക്ഷാ സമിതി വിമർശിച്ചു. പാക് ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കറെ ത്വയിബയുടെ പങ്കിനെ കുറിച്ച് സുരക്ഷാ സമിതി അംഗങ്ങൾ പാക് പ്രതിനിധിയോട് ചോദ്യമുന്നയിച്ചു. ഇതോടെ രാജ്യാന്തര തലത്തിൽ തങ്ങൾക്ക് അനുകൂലമായി വിഷയം മാറ്റാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു

പാക്കിസ്ഥാന്റെ സമീപകാല മിസൈൽ പരീക്ഷണങ്ങളിൽ യുഎൻ സുരക്ഷാ സമിതി അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. പഹൽഗാം ഭീകരാക്രമണത്തെ സുരക്ഷാ സമിതി അംഗങ്ങൾ അപലപിച്ചു. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു.

The post സുരക്ഷാ സമിതിയിൽ പാക്കിസ്ഥാന് നേരെ കടുത്ത ചോദ്യങ്ങൾ; മിസൈൽ പരീക്ഷണത്തിന് കടുത്ത വിമർശനവും appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button