WORLD

ഒക്ടോബർ 7-ന് ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയ തായ് ബന്ദിയുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്രായേൽ

ടെൽ അവീവ്: 2023 ഒക്ടോബർ 7-ന് ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയ ഒരു തായ് ബന്ദിയുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്രായേൽ അറിയിച്ചു. പ്രത്യേക സൈനിക നീക്കത്തിലൂടെ തായ് പൗരനായ നട്ടാപോങ് പിന്റയുടെ മൃതദേഹം ഇസ്രായേലിലേക്ക് തിരിച്ചെത്തിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.

കിബ്ബൂട്ട്സ് നിൻ ഓസിൽ നിന്ന് തട്ടിക്കൊണ്ടുപോയ പിന്റ, യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ തടങ്കലിൽ വെച്ച് കൊല്ലപ്പെട്ടതായാണ് സർക്കാർ വ്യക്തമാക്കുന്നത്. ഒക്ടോബർ 7-ന് ഹമാസ് ഭീകരർ ബന്ദികളാക്കിയ വിദേശ പൗരന്മാരിൽ ഏറ്റവും കൂടുതൽ പേർ തായ് പൗരന്മാരായിരുന്നു.

രണ്ട് ഇസ്രായേലി-അമേരിക്കൻ ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ കണ്ടെത്തൽ. 55 ബന്ദികൾ ഇപ്പോഴും ഗാസയിലുണ്ടെന്നും, അതിൽ പകുതിയിലധികം പേരും മരിച്ചതായി ഇസ്രായേൽ പറയുന്നു. റഫാഹ് പ്രദേശത്ത് നിന്നാണ് പിന്റയുടെ മൃതദേഹം കണ്ടെടുത്തതെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അറിയിച്ചു. കാർഷിക ജോലിക്കായി തായ്‌ലൻഡിൽ നിന്ന് ഇസ്രായേലിലെത്തിയതായിരുന്നു പിന്റ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button