WORLD

ഓസ്ട്രിയയിലെ സ്‌കൂളിൽ വെടിവെപ്പ്; 10 മരണം, അക്രമിയും സ്വയം വെടിയുതിർത്ത് മരിച്ചു

ഓസ്ട്രിയയിലെ ഗ്രാസിൽ സ്‌കൂളിൽ വിദ്യാർഥി നടത്തിയ വെടിവെപ്പിൽ 10 മരണം. ആക്രമണശേഷം അക്രമിയായ വിദ്യാർഥി സ്വയം വെടിയുതിർത്ത് മരിച്ചു. വിദ്യാർഥികളും അധ്യാപകരുമടക്കം നിരവധി പേർക്ക് പരുക്കേറ്റു.

സ്‌കൂളിലെ ശുചിമുറിയിലാണ് വെടിവെപ്പ് നടന്നത്. പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസും അടിയന്തര സേവനങ്ങളും അതിവേഗതയിൽ സ്‌കൂളിലേക്ക് എത്തി

പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button