WORLD

200 യുദ്ധവിമാനങ്ങൾ, 300ലധികം ആയുധങ്ങൾ; ഇറാൻ ആക്രമണം വിവരിച്ച് ഇസ്രായേൽ സൈന്യം

വർഷങ്ങളുടെ തയ്യാറെടുപ്പിന് ശേഷമാണ് ഇറാന് നേരെ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ. വെള്ളിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ 200 യുദ്ധ വിമാനങ്ങൾ പങ്കെടുത്തതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. 100 കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ ബോംബുകളും മിസൈലുകളുമടക്കം 300 ആയുധങ്ങൾ പ്രയോഗിച്ചതായും ഇസ്രായേൽ വ്യക്തമാക്കി

ആക്രമണത്തിൽ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരി, ഇറാൻ റവല്യൂഷണറി ഗാർഡിന്റെ മേധാവി ഹൊസൈൻ സലാമി, സെൻട്രൽ ഹെഡ് ക്വാർട്ടേഴ്‌സ് മേധാവി ഗുലാം അലി റാഷിദ് അടക്കമുള്ള നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖൊമേനിയുടെ ഉപദേഷ്ടാവ് അലി ഷംഖാനിയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ

ജനവാസമേഖലയിലാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്നും നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായും ഇറാൻ പറഞ്ഞു. തലസ്ഥാനനഗരമായ ടെഹ്‌റാനിൽ മാത്രം 13 സ്ഥലങ്ങളിൽ ആക്രമണം നടന്നു. തൊട്ടുപിന്നാലെ ഇസ്രായേലിലേക്ക് ഇറാൻ ഡ്രോൺ ആക്രമണങ്ങളും ആരംഭിച്ചിട്ടുണ്ട്.

The post 200 യുദ്ധവിമാനങ്ങൾ, 300ലധികം ആയുധങ്ങൾ; ഇറാൻ ആക്രമണം വിവരിച്ച് ഇസ്രായേൽ സൈന്യം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button