വഴിക്കടവ് അപകടം: വീഴ്ച സംഭവിച്ചത് സംസ്ഥാന സർക്കാരിനെന്ന് കേന്ദ്രം വനം മന്ത്രി

വഴിക്കടവ് 15 വയസുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അപകടകാരികളായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതിയുണ്ടെന്ന് ഭൂപേന്ദ്ര യാദവ് പറഞ്ഞു. വീഴ്ച സംഭവിച്ചത് സംസ്ഥാന സർക്കാരിനാണ്
അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ സംസ്ഥാന വനം മേധാവിക്ക് അധികാരമുണ്ട്. കേരളം ഈ അവകാശം ഉപയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2025ൽ മാത്രം സമാനമായ നിലയിൽ മൂന്ന് പേർ മരിച്ചു. കേരള സർക്കാരിന്റെ അനാസ്ഥയാണ് ഇതിന് കാരണം
മനുഷ്യ ജീവന് അപകടകാരികളായ പന്നികളെ കൊല്ലാൻ പഞ്ചായത്തിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി വിമർശിച്ചു. ഫെൻസിംഗിന് കേന്ദ്രം നേരത്തെ മാർഗനിർദേശങ്ങൾ നൽകിയതാണെന്നും മന്ത്രി പറഞ്ഞു
The post വഴിക്കടവ് അപകടം: വീഴ്ച സംഭവിച്ചത് സംസ്ഥാന സർക്കാരിനെന്ന് കേന്ദ്രം വനം മന്ത്രി appeared first on Metro Journal Online.