WORLD

അമേരിക്കയിൽ പർവതാരോഹണത്തിനിടെ കുടുങ്ങിയ മലയാളി പർവതാരോഹകനെ രക്ഷപ്പെടുത്തി

അമേരിക്കയിൽ പർവതാരോഹണത്തിനിടെ കുടുങ്ങിയ മലയാളിയായ പർവതാരോഹകനെ രക്ഷപ്പെടുത്തി. വടക്കൻ അമേരിക്കയിലെ ദനാലി പർവതത്തിൽ കുടുങ്ങിയ ഷെയ്ക്ക് ഹസൻ ഖാനെയാണ് രക്ഷപ്പെടുത്തിയത്. ദനാലി ബേസ് ക്യാമ്പിലേക്ക് ഇയാളെ എത്തിക്കും

ധനവകുപ്പിലെ ഉദ്യോഗസ്ഥനായ ഷെയ്ക്കിനെ രക്ഷപ്പെടുത്താൻ വേണ്ടി മുഖ്യമന്ത്രിയും ധനമന്ത്രി കെ എൻ ബാലഗോപാലും കേന്ദ്രത്തോട് അഭ്യർഥിച്ചിരുന്നു. ശക്തമായ കാറ്റിനെ തുടർന്നാണ് ദെനാലിയുടെ ക്യാമ്പ് 5ൽ ഷെയ്ക്ക് ഹസൻ ഖാൻ കുടുങ്ങിയത്. പരിമിതമായ ഭക്ഷണവും വെള്ളവും മാത്രമേയുള്ളുവെന്ന് ഇയാൾ സന്ദേശമയച്ചിരുന്നു

സമുദ്ര നിരപ്പിൽ നിന്ന് 17,000 അടി ഉയരത്തിലാണ് ഹസൻ കുടുങ്ങിക്കിടന്നത്. എവറസ്റ്റ് അടക്കം എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരം കൂടിയ പർവതങ്ങൾ കയറി അനുഭവസമ്പത്തുള്ള ആളാണ് ഹസൻ ഖാൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button