വയനാട്ടില്‍ ചത്ത കടുവയുടെ ആമാശയത്തില്‍ കമ്മല്‍

പഞ്ചാരക്കൊല്ലിയില്‍ ചത്തനിലയില്‍ കണ്ടെത്തിയ നരഭോജി കടുവയുടെ ആമാശയത്തില്‍ നിന്ന് കമ്മല്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം കടുവ കടിച്ചുകൊന്ന രാധയുടേതാണിതെന്നാണ് സംശയം. വസത്രങ്ങളുടെ ഭാഗങ്ങളും മനുഷ്യ മുടിയും കണ്ടെത്തിയിട്ടുണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. കടുവയുടെ പോസ്റ്റമോര്‍ട്ടം റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
കടുവയുടെ കഴുത്തില്‍ ആഴത്തിലുള്ള നാല് മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് അധികം പഴക്കമില്ല. അതുകൊണ്ട് തന്നെ രാത്രിയില്‍ ഉള്‍ക്കാട്ടില്‍ വെച്ച് മറ്റ് കടുവകളുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായതാകാം ഈ മുറിവുകള്‍ എന്നാണ് കണക്കാക്കുന്നത്. ഇത് തന്നെയാണ് മരണകാരണമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
മരിച്ചത് 5 വയസ് പ്രായമുള്ള പെണ്‍കടുവയാണ്. സാധാരണഗതിയില്‍ കാടിറങ്ങുന്ന കടുവകള്‍ കന്നുകാലികളെയാണ് ആക്രമിക്കാറുള്ളത്. ഇതാദ്യമായാണ് കടുവ മനുഷ്യരെ നേരിട്ട് ആക്രമിക്കുന്നതെന്ന് പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ചീഫ് വൈല്‍ ലൈഫ് വാര്‍ഡ് പ്രമോദ് ജി കൃഷ്ണന്‍ പറഞ്ഞു.
The post വയനാട്ടില്‍ ചത്ത കടുവയുടെ ആമാശയത്തില്‍ കമ്മല്‍ appeared first on Metro Journal Online.