ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണം; നിർദേശിച്ച് പാക്കിസ്ഥാൻ

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നിർദേശിച്ച് പാക്കിസ്ഥാൻ. നയതന്ത്ര ഇടപെടലുകളിലെ കഴിവ് പരിഗണിച്ച് 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം.
എന്നാൽ ഇതുകൊണ്ട് മാത്രം തനിക്ക് നൊബേൽ കിട്ടില്ലെന്ന് ട്രംപ് പ്രതികരിച്ചു. അവർ എനിക്കത് തരില്ല. തരാനാണെങ്കിൽ ഇതിനകം തന്നെ നാലോ അഞ്ചോ തവണ തരേണ്ടതായിരുന്നു. അവർ ലിബറലുകൾക്ക് മാത്രമേ നൽകുകയുള്ളുവെന്നും ട്രംപ് പ്രതികരിച്ചു
ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയും റിപബ്ലിക്ക് ഓഫ് റുവാണ്ടയും തമ്മിൽ തുടരുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനുള്ള ഉടമ്പടി ഒപ്പുവെക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ വാഷിംഗ്ടണിലെത്തും. ഇതൊക്കെ ചെയ്താലും എനിക്ക് സമാധാനത്തിനുള്ള നൊബേൽ കിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
The post ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണം; നിർദേശിച്ച് പാക്കിസ്ഥാൻ appeared first on Metro Journal Online.