മിസൈലാക്രമണത്തിൽ ഇറാന്റെ രണ്ട് മുതിർന്ന കമാൻഡർമാരെ വധിച്ചതായി ഇസ്രായേൽ

ഇറാന്റെ മുതിർന്ന രണ്ട് കമാൻഡർമാരെ വധിച്ചതായി ഇസ്രായേൽ. ക്വോമിൽ നടന്ന മിസൈലാക്രമണത്തിൽ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്‌സ് കോറിന്റെ പലസ്തീൻ വിഭാഗം മേധാവി സയ്യിദ് ഇസാദിയെയും പടിഞ്ഞാറൻ ഇറാനിൽ വെച്ച് ഐആർജിസി ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ബെഹ്നാം ഷഹരിയയൈയും വധിച്ചതായാണ് ഇസ്രായേൽ അറിയിച്ചത്
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഈ രണ്ട് ഐആർജിസി കമാൻഡർമാരാണെന്ന് ഇസ്രായേൽ ആരോപിച്ചു. ഐആർജിസിയിലെ മുതിർന്ന കമാൻഡറും ഇറാൻ ഭരണകൂടവും ഹമാസും തമ്മിൽ സൈനിക ഏകോപനം നടത്തുന്നതിന്റെ ചുമതലയുമുള്ള ഉദ്യോഗസ്ഥനായിരുന്നു ഇസാദിയെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് എക്‌സിൽ കുറിച്ചു
കൃത്യമായ ആക്രമണത്തിലൂടെയാണ് ഷഹരിയയെയും വധിച്ചതെന്ന് ഐഡിഎഫ് അറിയിച്ചു. പലസ്തീനിലും ലെബനനിലും മറ്റ് രാജ്യങ്ങളിലും ഇറാനിൽ നിന്നുള്ള ആയുധങ്ങൾ എത്തിക്കുന്നതിൽ ചുമതല വഹിച്ചയാളാണ് ഷഹരിയ എന്നും ഐഡിഎഫ് പറഞ്ഞു.
The post മിസൈലാക്രമണത്തിൽ ഇറാന്റെ രണ്ട് മുതിർന്ന കമാൻഡർമാരെ വധിച്ചതായി ഇസ്രായേൽ appeared first on Metro Journal Online.