WORLD

ഇറാൻ ആണവ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തില്ലെന്ന് പ്രസിഡന്റ് പെസേഷ്യൻ

ടെഹ്‌റാൻ: തങ്ങളുടെ ആണവ പരിപാടികൾ പൂർണ്ണമായും നിർത്തില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസേഷ്യൻ പ്രഖ്യാപിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനപരമായ ആണവ പ്രവർത്തനങ്ങളിൽ സഹകരിക്കാനും വിശ്വാസം വളർത്താനും ഇറാൻ തയ്യാറാണെന്നും എന്നാൽ ആണവ പ്രവർത്തനങ്ങൾ പൂജ്യത്തിലേക്ക് കുറയ്ക്കാൻ ഒരു സാഹചര്യത്തിലും അംഗീകരിക്കില്ലെന്നും പെസേഷ്യൻ പറഞ്ഞു.

 

ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്ന പക്ഷം കൂടുതൽ ശക്തമായ തിരിച്ചടി നൽകുമെന്നും പെസേഷ്യൻ മുന്നറിയിപ്പ് നൽകി. ജൂൺ 13 മുതൽ ഇസ്രായേൽ ഇറാനിൽ വ്യോമാക്രമണം നടത്തുന്നുണ്ട്. ഇതിന് മറുപടിയായി ഇറാനും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇറാൻ ആണവായുധം നിർമ്മിക്കാൻ ശ്രമിക്കുകയാണെന്ന് ഇസ്രായേൽ ആരോപിക്കുന്നുണ്ടെങ്കിലും, ഇറാൻ ഇത് നിഷേധിക്കുന്നു. സമാധാനപരമായ ആണവ പരിപാടികൾ പിന്തുടരാനുള്ള തങ്ങളുടെ അവകാശം ഭീഷണികൾ കൊണ്ടോ യുദ്ധം കൊണ്ടോ എടുത്തുമാറ്റാനാവില്ലെന്നും പെസേഷ്യൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button