Kerala
ജ്യേഷ്ഠൻ ചായപാത്രം ഉപയോഗിച്ച് മർദിച്ചു; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ജ്യേഷ്ഠൻ ചായപാത്രം ഉപയോഗിച്ച് മർദിച്ചതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടിപി ഫൈസലാണ്(35) മരിച്ചത്.
ഏപ്രിൽ 12ന് രാവിലെയാണ് സംഭവം. ഇയാളുടെ സഹോദരനായ ഷാജഹാനാണ് ഫൈസലിനെ ചായപ്പാത്രം ഉപയോഗിച്ച് മർദിച്ചത്.
ഷാജഹാനെതിരെ പോലീസ് കൊലപാതക കുറ്റം ചുമത്തി. പോലീസ് കസ്റ്റഡിയിലെടുത്ത ഷാജഹാൻ റിമാൻഡിലാണ്.
The post ജ്യേഷ്ഠൻ ചായപാത്രം ഉപയോഗിച്ച് മർദിച്ചു; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു appeared first on Metro Journal Online.