National

ഏഴ് വർഷത്തിനിടെ 12 തവണ പരോൾ; ഗുർമീത് റാം റഹീം സിംഗ് വീണ്ടും ജയിലിൽ നിന്ന് പുറത്തിറങ്ങി

ദേര സച്ച സൗദ നേതാവും ബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതിയുമായ ഗുർമീത് റാം റഹീം സിംഗ് വീണ്ടും പരോളിൽ. ഡൽഹി തെരഞ്ഞെടുപ്പിന് മുമ്പ് 30 ദിവസത്തെ പരോൾ ലഭിച്ച ഗുർമീത് ഇന്ന് രാവിലെയാണ് റോത്തക്കിലെ സുനാരിയ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 2017ൽ ബലാത്സംഗ കേസിൽ ജയിലിലായതിന് പിന്നാലെ ഇത് 12ാം തവണയാണ് ഗുർമീത് പരോളിൽ ഇറങ്ങുന്നത്

രണ്ട് ശിഷ്യരെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ തടവുശിക്ഷയാണ് ഇയാൾ അനുഭവിക്കുന്നത്. മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിലും ഗുർമീത് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പരോളിലിറങ്ങുന്ന ഗുർമീത് ആദ്യ 10 ദിവസം സർസ ആശ്രമത്തിലും ബാക്കി 20 ദിവസം യുപി ബാഗ്പതിലെ ബർനവ ആശ്രമത്തിലും തങ്ങും

ഡൽഹി തെരഞ്ഞെടുപ്പ്, ഹരിയാന മുൻസിപ്പൽ തെരഞ്ഞെടുപ്പ് എന്നിവക്ക് മുമ്പാണ് ഗുർമീത് പരോളിലിറങ്ങിയത്. ഉത്തരേന്ത്യയിൽ വൻ സ്വാധീനമുള്ള നേതാവ് കൂടിയാണ് ഗുർമീത്. വോട്ടർമാരെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുർമീതിന് പരോൾ നൽകിയതെന്നാണ് ആക്ഷേപം. മുമ്പും തെരഞ്ഞെടുപ്പ് കാലത്തിന് തൊട്ടുമുമ്പ് ഗുർമീതിന് പരോൾ അനുവദിക്കുന്ന സാഹചര്യമുണ്ടായിരുന്നു.

The post ഏഴ് വർഷത്തിനിടെ 12 തവണ പരോൾ; ഗുർമീത് റാം റഹീം സിംഗ് വീണ്ടും ജയിലിൽ നിന്ന് പുറത്തിറങ്ങി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button