WORLD

ഇറാന്റെ ആണവശേഷി പൂർണമായും നശിച്ചിട്ടില്ലെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം; പാടേ തള്ളി ട്രംപ്

അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ആണവശേഷി നശിച്ചിട്ടില്ലെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ ഇറാന്റെ ആണവ പദ്ധതികളെ ദുർബലപ്പെടുത്താൻ മാത്രമേ ആക്രമണം കൊണ്ട് സാധിച്ചിട്ടുള്ളുവെന്നാണ് റിപ്പോർട്ട്.

ഇറാന്റെ ഭൂഗർഭ ആണവകേന്ദ്രങ്ങളിൽ നടത്തിയ ബോംബാക്രമണത്തിൽ ആണവ പദ്ധതിയെ തുടച്ചുനീക്കിയെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടത്. എന്നാൽ ഇതിന് പിന്നാലെയാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് വന്നത്.

ഇറാന്റെ യുറേനിയം ശേഖരം നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും ഭൂരിഭാഗം ഭൂമിക്കടിയിൽ ആഴത്തിൽ കുഴിച്ചിട്ടിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. എന്നാൽ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് ട്രംപും വൈറ്റും ഹൗസും തള്ളി.

റിപ്പോർട്ടിനെ പറ്റി വന്ന മാധ്യമ വാർത്തകൾ വ്യാജമെന്നാണ് ട്രംപ് പ്രതികരിച്ചത്. ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക നടപടിയെ താഴ്ത്തിക്കെട്ടാനുള്ള ശ്രമമാണ് ഇതെന്നും ട്രംപ് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button