എംബിബിഎസ് വിദ്യാർഥിനി അമ്പിളിയുടെ മരണം; സഹപാഠികൾക്കെതിരെ ആരോപണവുമായി ബന്ധുക്കൾ

കളമശ്ശേരി മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനി അമ്പിളി ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികൾക്കെതിരെ ആരോപണവുമായി കുടുംബം. കാസർകോട് തൃക്കരിപ്പൂർ സ്വദേശി അമ്പിളിയാണ് ജീവനൊടുക്കിയത്. അമ്പിളിയെ സഹപാഠികൾ മാനസികമായി പീഡിപ്പിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു
ചില സഹപാഠികൾ അമ്പിളിയെ മാനസികമായി പീഡിപ്പിച്ചെന്നും മാനസിക രോഗിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും വീട്ടുകാർ ആരോപിച്ചു. അമ്പിളിയുടെ പേരിൽ ആത്മഹത്യാ കുറിപ്പ് എഴുതി അവളുടെ ഡയറിയിൽ വെച്ചു. അമ്മയോടും ഇളയമ്മയോടും അമ്മാവനോടും അമ്പിളി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
പരാതിപ്പെടരുതെന്നും ഇന്റേണൽ മാർക്ക് കുറയുമെന്നും അമ്പിളി ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിനാലാണ് നേരത്തെ പരാതിപ്പെടാതിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. അമ്പിളിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
The post എംബിബിഎസ് വിദ്യാർഥിനി അമ്പിളിയുടെ മരണം; സഹപാഠികൾക്കെതിരെ ആരോപണവുമായി ബന്ധുക്കൾ appeared first on Metro Journal Online.