Kerala
കരുവാരക്കുണ്ടിൽ കടുവയെ പിടികൂടാൻ വെച്ച കൂട്ടിൽ പുലി കുടുങ്ങി

മലപ്പുറം കരുവാരക്കുണ്ടിൽ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കേരള എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടങ്ങിയത്. നേരത്തെ ടാപ്പിംഗ് തൊഴിലാളിയെ കടുവ കടിച്ചു കൊന്നതിനെ തുടർന്നാണ് പ്രദേശത്ത് വിവിധയിടങ്ങളിൽ കൂട് സ്ഥാപിച്ചത്
കടുവക്ക് പിന്നാലെ കരുവാരക്കുണ്ടിൽ പുലി ഇറങ്ങിയതും പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. പുലി കെണിയിൽ വീണെങ്കിലും നരഭോജി കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല.
മെയ് 15നാണ് കാളികാവിൽ കടുവയുടെ ആക്രമണത്തിൽ കല്ലാമൂല സ്വദേശി ഗഫൂർ(39) മരിച്ചത്. നരഭോജി കടുവയെ പിടികൂടി മയക്കുവെടി വെക്കാൻ വനംവകുപ്പ് ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല.
The post കരുവാരക്കുണ്ടിൽ കടുവയെ പിടികൂടാൻ വെച്ച കൂട്ടിൽ പുലി കുടുങ്ങി appeared first on Metro Journal Online.