Kerala
തിരുവനന്തപുരത്ത് വൻ തീപിടിത്തം; സ്‌കൂട്ടർ ഷോറൂം കത്തിനശിച്ചു

തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം. പിഎംജിയിൽ പ്രവർത്തിക്കുന്ന ടിവിഎസ് സ്‌കൂട്ടർ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് ഫയർ ഫോഴ്‌സ് യൂണിറ്റുകളെത്തി തീ അണയ്ക്കാൻ ശ്രമം തുടങ്ങി. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു.
പുലർച്ചെ നാല് മണിയോടെയായിരുന്നു തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ഷോറൂമിൽ ജീവനക്കാർ ആരുമില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി
സമീപത്തെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചത്. പുതിയ സ്‌കൂട്ടറുകൾ അടക്കം കത്തിനശിച്ചു.
The post തിരുവനന്തപുരത്ത് വൻ തീപിടിത്തം; സ്‌കൂട്ടർ ഷോറൂം കത്തിനശിച്ചു appeared first on Metro Journal Online.