ഒന്നിച്ച് നിൽക്കാൻ തന്നെ ബുദ്ധിമുട്ടുള്ള പാർട്ടി എൽഡിഎഫിനെ പഠിപ്പിക്കാൻ വരണ്ട: ചെന്നിത്തലയോട് ബിനോയ് വിശ്വം

രമേശ് ചെന്നിത്തലയുടെ വിമർശനത്തിനെതിരെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രമേശ് ഒന്ന് മാന്തിയാൽ അതിൽ കയറി കൊത്താനൊന്നും തന്നെ കിട്ടില്ല. ചെന്നിത്തല കോൺഗ്രസ് നോക്കിയാൽ മതിയെന്നും ബിനോയ് വിശ്വം പറഞ്ഞു.
എൽഡിഎഫിനെ കുറിച്ച് പറയാനുള്ള അർഹത കോൺഗ്രസിനില്ല. കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ എന്താണ്. സതീശനും രമേശനും സുധാകരനുമൊക്കെ ഒന്നിച്ച് നിൽക്കാൻ തന്നെ ബുദ്ധിമുട്ടാണ്. അത്തരമൊരു പാർട്ടി എൽഡിഎഫിനെ പഠിപ്പിക്കാൻ വരണ്ട
മദ്യനം നിർമിക്കുന്നതിന് എൽഡിഎഫ് എതിരല്ല. കുടിവെള്ളത്തിനെയും കൃഷിയെയും ബാധിക്കുന്ന മദ്യനിർമാണം വേണ്ട എന്നതിലാണ് അഭിപ്രായവ്യത്യാസം. ഇത് രണ്ടിനെയും ബാധിക്കാത്ത തരത്തിൽ പദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് തീരുമാനമെന്നും ബിനോയ് വിശ്വം പറഞ്ഞു.
The post ഒന്നിച്ച് നിൽക്കാൻ തന്നെ ബുദ്ധിമുട്ടുള്ള പാർട്ടി എൽഡിഎഫിനെ പഠിപ്പിക്കാൻ വരണ്ട: ചെന്നിത്തലയോട് ബിനോയ് വിശ്വം appeared first on Metro Journal Online.