WORLD

ഈജിപ്തിന് എഐഎം-120 അഡ്വാൻസ് റേഞ്ച് മിസൈലുകൾ വാങ്ങാൻ അനുമതിയായി

ദശാബ്ദങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ, അത്യാധുനിക AIM-120 AMRAAM (Advanced Medium-Range Air-to-Air Missile) മിസൈലുകൾ വാങ്ങാൻ ഈജിപ്തിന് അനുമതി ലഭിച്ചു. അമേരിക്കയിൽ നിന്നുള്ള ഈ ആയുധ ഇടപാട് ഈജിപ്ഷ്യൻ വ്യോമസേനയുടെ കരുത്ത് ഗണ്യമായി വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

NASAMS (National Advanced Surface to Air Missile System) വ്യോമപ്രതിരോധ സംവിധാനത്തിന്റെ ഭാഗമായാണ് AIM-120 മിസൈലുകൾ ഈജിപ്തിന് ലഭിക്കുക. ഇതിലൂടെ ഈജിപ്തിന്റെ F-16 പോർവിമാനങ്ങൾക്കും കാലഹരണപ്പെട്ട AIM-7 സ്പാരോ മിസൈലുകൾക്ക് പകരം AMRAAM മിസൈലുകൾ ഉപയോഗിക്കാൻ കഴിയും.

100 AMRAAM-ER (Extended Range) മിസൈലുകൾ, 100 AIM-120C-8 AMRAAM-കൾ, 600 AIM-9X സൈഡ്‌വിൻഡർ ബ്ലോക്ക് II മിസൈലുകൾ, നാല് AN/MPQ-64F1 സെന്റിനൽ റഡാർ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെ ഏകദേശം 4.67 ബില്യൺ ഡോളറിന്റെ പാക്കേജാണ് ഈജിപ്തിന് ലഭിക്കുക.

ആധുനിക വ്യോമയുദ്ധത്തിൽ ഏറ്റവും നിർണായകമായ ആയുധങ്ങളിലൊന്നാണ് AIM-120 AMRAAM. കാഴ്ചാപരിധിക്ക് അപ്പുറത്തുള്ള ലക്ഷ്യങ്ങളെയും ആക്രമിക്കാൻ കഴിവുള്ള ഈ മിസൈലുകൾ ഈജിപ്തിന്റെ വ്യോമപ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button