ഹരികുമാർ മുമ്പും കുട്ടികളെ ഉപദ്രവിച്ചു; സാമ്പത്തിക പ്രതിസന്ധി വന്നത് ദേവേന്ദു ജനിച്ചതിന് ശേഷമെന്ന് വിശ്വസിച്ചു

ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി ഹരികുമാറിനെതിരെ മരിച്ച ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ മൊഴി. ഹരികുമാർ മുമ്പും കുട്ടികളെ ഉപദ്രവിച്ചിരുന്നതായി ശ്രീതു പറഞ്ഞു. കൊല്ലപ്പെട്ട ദേവേന്ദുവിനെയും സഹോദരിയെയും ഹരികുമാർ ഉപദ്രവിച്ചു. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ല
താൻ ശുചിമുറിയിൽ പോയ സമയത്ത് കുട്ടിയെ എടുത്തെറിഞ്ഞിട്ടുണ്ടെന്നും ശ്രീതു മൊഴി നൽകി. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിന് ശേഷമെന്നാണ് ഹരികുമാർ വിശ്വസിച്ചിരുന്നത്. സംഭവത്തിൽ ഹരികുമാറിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ പുലർച്ചെയാണ് രണ്ട് വയസുകാരി ദേവേന്ദുവിനെ കാണാനില്ലെന്ന പരാതി വന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
The post ഹരികുമാർ മുമ്പും കുട്ടികളെ ഉപദ്രവിച്ചു; സാമ്പത്തിക പ്രതിസന്ധി വന്നത് ദേവേന്ദു ജനിച്ചതിന് ശേഷമെന്ന് വിശ്വസിച്ചു appeared first on Metro Journal Online.