റഷ്യയിൽ അതിശക്തമായ ഭൂകമ്പം: 8.7 തീവ്രത, ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്

റഷ്യയിൽ അതിശക്തമായ ഭൂകമ്പത്തെ തുടർന്ന് തീരങ്ങളിൽ സുനാമി തിരകൾ ആഞ്ഞടിച്ചു. സെവേറോ-കുറിൽസ്‌ക് മേഖലയിലാണ് സുനാമി ആഞ്ഞടിഞ്ഞത്. റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്.
പസഫിക് സമുദ്രത്തിൽ പെട്രോപാവ്‌ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 3-4 മീറ്റർ ഉയരത്തിൽ സുനാമി തിരകൾ ഇവിടെ ആഞ്ഞടിച്ചതായാണ് റിപ്പോർട്ടുകൾ
ഭൂകമ്പത്തെ തുടർന്ന് ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് നൽകി. അമേരിക്കയിലെ അലാസ്‌ക, ഹവായി എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പുള്ളത്. ജപ്പാനിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്. തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
The post റഷ്യയിൽ അതിശക്തമായ ഭൂകമ്പം: 8.7 തീവ്രത, ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് appeared first on Metro Journal Online.