നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണം; അറ്റോർണി ജനറലിന് കത്തയച്ച് തലാലിന്റെ സഹോദരൻ

നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്ദി അറ്റോർണി ജനറലിന് കത്തയച്ചു. ഒത്തുതീർപ്പിനില്ലെന്നും ഒരുതരത്തിലുമുള്ള മധ്യസ്ഥതക്ക് തയ്യാറല്ലെന്നും തലാലിന്റെ സഹോദരൻ പറഞ്ഞു
ദയാധനം സ്വീകരിക്കുന്നതിന് തയ്യാറല്ല. വധശിക്ഷ നടപ്പാക്കാനുള്ള തീയതി പെട്ടെന്ന് പ്രഖ്യാപിക്കണമെന്നും കത്തിൽ മെഹ്ദി ആവശ്യപ്പെടുന്നു. ജൂലൈ 16ന് വധശിക്ഷ നീട്ടിവെച്ചതിന് ശേഷം മെഹ്ദിയുടെ രണ്ടാമത്തെ കത്താണിത്
നിമിഷപ്രിയയുടെ മോചനസാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് തലാലിന്റെ സഹോദരന്റെ നീക്കം. നേരത്തെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് പങ്കുവെച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇത് തള്ളിയിരുന്നു.
The post നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണം; അറ്റോർണി ജനറലിന് കത്തയച്ച് തലാലിന്റെ സഹോദരൻ appeared first on Metro Journal Online.