ബർമിങ്ഹാം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്: റൺവേ അടച്ചു

ലണ്ടൻ: അടിയന്തര ലാൻഡിംഗിനെ തുടർന്ന് യുകെയിലെ ബിർമിങ്ഹാം വിമാനത്താവളത്തിലെ റൺവേ താൽകാലികമായി അടച്ചു. ഒരു ചെറിയ വിമാനമാണ് റൺവേയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.
സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ മുഴുവൻ സർവീസുകളും നിർത്തിവെച്ചു. യാത്രക്കാർക്ക് ചെറിയ പരിക്കുകൾ സംഭവിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി അന്വേഷണം ആരംഭിച്ചു.
വിമാനം റൺവേയിൽ കിടക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് തങ്ങളുടെ വിമാനങ്ങളുടെ വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
The post ബർമിങ്ഹാം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്: റൺവേ അടച്ചു appeared first on Metro Journal Online.