Kerala

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വികസന സദസ് സംഘടിപ്പിക്കാൻ സർക്കാർ; സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20ന്

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ് സംഘടിപ്പിക്കാൻ സർക്കാർ. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സദസ് സംഘടിപ്പിക്കണമെന്നാണ് നിർദ്ദേശം. സംസ്ഥാനതല ഉദ്ഘാടനം അടുത്ത മാസം 20ന് മുഖ്യമന്ത്രി നിർവഹിക്കും. വികസന സദസിൽ വച്ച് റിപ്പോർട്ട് പ്രകാശനം ചെയ്യണമെന്നും നിർദേശമുണ്ട്.

വികസന സദസിൽ സർക്കാരിന്റെ നേട്ടങ്ങൾ വിശദമാക്കുന്ന വീഡിയോ പ്രസന്റേഷനും അവതരിപ്പിക്കും. സദസ് സംഘടിപ്പിക്കുന്നതിനുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്ന് വഹിക്കണം. പഞ്ചായത്തുകൾക്ക് രണ്ട് ലക്ഷം രൂപയും മുൻസിപ്പാലിറ്റികൾക്ക് നാലു ലക്ഷം രൂപയും നഗരസഭകൾക്ക് ആറു ലക്ഷം രൂപയും ചെലവിടാം.

ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. സെപ്റ്റംബർ 20ന് ആരംഭിച്ച് ഒക്ടോബർ 20ഓടെ പൂർത്തിയാകുന്ന രീതിയിലാണ് വികസന സദസ് സംസ്ഥാനമൊട്ടാകെ നടത്തേണ്ടതെന്ന് ഉത്തരവിൽ പറയുന്നു. ഗ്രാമപഞ്ചായത്തുകളിൽ 250-350 പേരെയും നഗരസഭ കോർപ്പറേഷനുകളിൽ 750-1000 പേരെയും വികസന സദസിൽ പങ്കെടുപ്പിക്കാവുന്നതാണ്. എല്ലാ വാർഡുകളിൽ നിന്നുള്ള ജനങ്ങളുടെയും സമൂഹത്തിന്റെ വിവിധതുറകളിൽ നിന്നുള്ളവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button