എസ് ഐയെ തള്ളിയിട്ട് തലയ്ക്കടിച്ച കേസ്; പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ എസ് ഐയെ തള്ളി താഴെയിട്ട് തലയ്ക്കടിച്ച പ്ലസ് ടു വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് കിടങ്ങേത്ത് പുതുപ്പറമ്പിൽ വീട്ടിൽ ജിബിൻ ബിജുവാണ്(18) അറസ്റ്റിലായത്.
പത്തനംതിട്ട സ്റ്റാൻഡിൽ സ്ത്രീകളെ ശല്യം ചെയ്യുന്നതായി സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്ച വൈകിട്ട് എസ് ഐ ജിനുവും സംഘവും സ്ഥലത്ത് എത്തിയത്. സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് കണ്ട വിദ്യാർഥിയോട് വീട്ടിൽ പോകാൻ എസ്‌ഐ നിർദേശിച്ചു. ഇതോടെ എന്നോട് നിർദേശിക്കാൻ താനാരാ എന്നായി വിദ്യാർഥി
എന്നാൽ സ്‌റ്റേഷനിൽ പോയി സംസാരിക്കാമെന്ന് പറഞ്ഞ് വിദ്യാർഥിയെ ജീപ്പിൽ കയറ്റാൻ ശ്രമിക്കുമ്പോഴാണ് എസ് ഐ തള്ളി താഴെയിടുകയും കമ്പെടുത്ത് തലയ്ക്ക് അടിക്കുകയും യൂണിഫോം വലിച്ച് പൊട്ടിക്കുകയും ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
The post എസ് ഐയെ തള്ളിയിട്ട് തലയ്ക്കടിച്ച കേസ്; പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ appeared first on Metro Journal Online.