WORLD

ആക്രമണം ശക്തമാക്കി ഇസ്രായേൽ

ലെബനനിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ. വടക്കൻ ലെബനനിൽ നടത്തിയ മിസൈലാക്രമണത്തിൽ ഹമാസ് സായുധ വിഭാഗം നേതാവ് സയ്യിദ് അത്തല്ല കൊല്ലപ്പെട്ടു. ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കടന്നു.

വടക്കൻ ലെബനൻ നഗരമായ ട്രിപ്പോളിയിലെ പലസ്തീൻ അഭയാർഥി ക്യാമ്പിലുണ്ടായ ആക്രമണത്തിലാണ് ഹമാസ് സായുധ വിഭാഗം തലവനായ അത്തല്ല കൊല്ലപ്പെട്ടത്. അത്തല്ലയുടെ മൂന്ന് ബന്ധുക്കളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ബെയ്‌റൂത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ തുടർച്ചയായ ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്. ഗ്രാമപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്. അതേസമയം ഗാസയിലെ അഭയാർഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button