WORLD

അമേരിക്കയുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ ചൈന അയച്ചത് രണ്ട് പാണ്ടകളെ

ബീജിംഗ്: നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ പല പരിപാടികളും രാജ്യങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ പുതുമയുള്ള ഒരു മാര്‍ഗമാണ് ഇതിനായി ചൈന തിരഞ്ഞെടുത്തിരിക്കുന്നത്. അമേരിക്കയിലേക്ക് രണ്ട് പാണ്ടകളെ അയച്ച് ബന്ധം ഊട്ടിയുറപ്പിക്കാനാണ് ചൈനയുടെ ശ്രമം. യുഎസുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രണ്ട് പാണ്ടകളെ അയച്ചതെന്നാണ് ചൈന വിശദീകരിക്കുന്നത്.

അമേരിക്കന്‍ മൃഗശാല പാണ്ടകളെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാണ്ടകള്‍ യുഎസിലേക്ക് പറന്നത്.
സിചുവാനിലെ ദുജിയാങ്യാന്‍ പാണ്ട ബേസില്‍ നിന്നുള്ള ബാവോ ലി, ക്വിംഗ് ബാവോ എന്നീ പാണ്ടകളെയാണ് ഷീജിന്‍ പിങ് മുന്‍കൈയ്യെടുത്ത് അമേരിക്കയിലേക്ക് അയച്ചത്. ‘പാണ്ട എക്സ്പ്രസ്’ എന്ന് പേരിട്ട ഫെഡ്എക്‌സ് കാര്‍ഗോ വിമാനത്തിലാണ് പാണ്ടകള്‍ ഭൂഖണ്ഡം താണ്ടിയത്. ഇതിന് മുന്‍പും പാണ്ടകളെ അമേരിക്കയിലേക്കു അയച്ച രാജ്യമാണ് ചൈന. യുഎസ് പ്രസിഡന്റ് നിക്സണിന്റെ ചൈന സന്ദര്‍ശനത്തിന് ശേഷം 1970ലും ചൈന പാണ്ഡകളെ അയച്ചിരുന്നു. മാവോ സേ തുങാണ് പാണ്ടകളെ അന്ന് അമേരിക്കന്‍ മൃഗശാലയിലേക്ക് അയച്ചത്.

30 ദിവസത്തെ ക്വാറന്റൈനിന് ശേഷമാവും പാണ്ടകളെ മൃഗശാലയിലേക്കു മാറ്റുക. 2025 ജനുവരി 10 മുതല്‍ മാത്രമേ മൃഗശാലയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് പാണ്ടകളെ കാണാനാവൂവെന്നാണ് മൃഗശാല അധികൃതര്‍ നല്‍കുന്ന സൂചന. 1941ല്‍ ആയിരുന്നു ചൈന ആദ്യമായി പാണ്ടകളെ നയതന്ത്ര ബന്ധത്തിനായി ഉപയോഗിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button