WORLD

സ്‌പൈഡര്‍മാന്‍ 4 അണിയറയില്‍ ഒരുങ്ങുന്നതായി നായകന്‍ ടോം ഹോളണ്ട്

ലോസ് ആഞ്ചല്‍സ്: ലോക സിനിമയുടെ തലസ്ഥാനത്തുനിന്നും സിനിമാ പ്രേമികള്‍ക്ക് സന്തോഷമുള്ള ഒരു വാര്‍ത്ത എത്തിയിരിക്കുന്നു. ഹോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്ലാസിക് ചിത്രങ്ങളിലൊന്നായ സ്‌പൈഡര്‍മാന്‍ ചലച്ചിത്ര പരമ്പരയിലെ നാലാം ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായ വെളിപ്പെടുത്തലാണ് ആ സന്തോഷം നല്‍കുന്ന വാര്‍ത്ത. ചിത്രത്തില്‍ സ്‌പൈഡര്‍മാനായി വേഷമിട്ട സാക്ഷാല്‍ ടോം ഹോളണ്ട് തന്നെയാണ് ആ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

‘ഏറ്റവും മികച്ച ഒരു സ്‌ക്രിപ്റ്റാണ് സ്‌പൈഡര്‍മാന്‍ നാലിന്റേത്. കുറച്ചുകൂടി അതില്‍ വര്‍ക്ക് ചെയ്യാനുണ്ട്. ആരാധകരുടെ ബഹുമാനം നേടാനാകുന്ന തരത്തിലുള്ളൊരു ചിത്രമാകും. വലിയ ആവേശത്തിലാണ് ഞാന്‍. എത്രയും പെട്ടെന്ന് ഇത് തീര്‍ക്കാനാണ് ശ്രമിക്കുന്നത്. തിരക്കഥ എഴുതിയവര്‍ വലിയ ജോലിയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. തികച്ചും മഹത്തരം. സത്യസന്ധമായി പറഞ്ഞാല്‍ അത് എന്നിലൊരു ഫയര്‍ നിറച്ചു…’ താരം കൂട്ടിച്ചേര്‍ത്തു.

സ്പൈഡര്‍മാന്‍: ഹോംകമിംഗ് (2017), സ്പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം (2019) ‘സ്പൈഡര്‍മാന്‍: നോ വേ ഹോം(2021)’ എന്നീ ചിത്രങ്ങളെല്ലാം ലോകം മുഴുവന്‍ വന്‍ ഹിറ്റായി മാറുകയും റെക്കാര്‍ഡ് കളക്ഷന്‍ നേടുകയും ചെയ്തിരുന്നു. കാമുകിയും സഹതാരവുമായ സെന്‍ഡയക്കൊപ്പമിരുന്നാണ് നാലാം ചിത്രത്തിന്റ സ്‌ക്രിപ്റ്റിന്റെ ഡ്രാഫ്റ്റ് വായിച്ചതെന്നും ടോംഹോളണ്ട് ദി റിച്ച് പോള്‍ പോഡ് കാസ്റ്റില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button