WORLD

ആദ്യത്തെ ലോകസുന്ദരി പട്ടം നേടിയ കികി ഹകാൻസൺ അന്തരിച്ചു

ആദ്യത്തെ ലോക സുന്ദരി കികി ഹകാൻസൺ അന്തരിച്ചു. 95ാം വയസ്സിലാണ് അന്ത്യം. മിസ് വേൾഡ് ഓർഗനൈസേഷൻ ഇൻസ്റ്റഗ്രാം വഴിയാണ് മരണവാർത്ത പുറത്തുവിട്ടത്. കാലിഫോർണിയയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

സ്വീഡനിൽ ജനിച്ച കികി ഹകാൻസൺ 1951ൽ ലണ്ടനിൽ നടന്ന മിസ് വേൾഡ് മത്സരത്തിലാണ് ലോകസുന്ദരി പട്ടം നേടി ചരിത്രം കുറിച്ചത്. ഫെസ്റ്റിവൽ ഓഫ് ബ്രിട്ടന്റെ ആഘോഷങ്ങളുടെ ഭാഗമായി തുടങ്ങിയ മത്സരം പിന്നീട് മിസ് വേൾഡ് എന്നറിയപ്പെടുകയായിരുന്നു

അന്ന് ബിക്കിനിയിട്ട് കികി ഹകാൻസൺ മരിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ബിക്കിനിയിട്ട് മിസ് വേൾഡ് കിരീടം ചൂടിയ ഏക വ്യക്തിയും കികിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button