WORLD

തളരാത്ത കാലത്തോളം അമേരിക്കയുടെ വാഗ്ദാനത്തിന്റെ വെളിച്ചം കെട്ടുപോകില്ല: കമല ഹാരിസ്

തെരഞ്ഞെടുപ്പ് പരാജയത്തിൽ വിഷമിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരണമെന്ന് അനുയായികളോട് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും കമല ഹാരിസ് നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ ഉന്നയിച്ച വിഷയങ്ങളിൽ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു

ഡൊണാൾഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിംഗ്ടണിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കമല ഹാരിസ്. ഇന്ന് എന്റെ മനസും ഹൃദയവും അങ്ങേയറ്റം നിറഞ്ഞിരിക്കുന്നു. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി. നാം പ്രതീക്ഷിച്ചതോ നാം പോരാടിയതിന്റെയോ നാം വോട്ട് ചെയ്തതിന്റെയോ ഫലമല്ല തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്

നാം തളരാത്ത കാലത്തോളം, പോരാടുന്ന കാലത്തോളം അമേരിക്കയുടെ വാഗ്ദാനത്തിന്റെ വെളിച്ചം കെട്ടുപോകില്ല. അതെന്നും ജ്വലിച്ച് നിൽക്കുമെന്നും കമല പറഞ്ഞു. രാജ്യത്തിന്റെ ശോഭനമായ ഭാവിയും അമേരിക്കയോടുള്ള സ്‌നേഹവുമാണ് തന്നെയും ഒപ്പമുള്ളവരെയും ചേർത്ത് നിർത്തിയതെന്നും കമല പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button