Kerala

ശക്തമായ മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ 5 ദിവസം യെല്ലോ അലർട്ട്

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസർകോട് ജില്ലകളിൽ വരുന്ന അഞ്ച് ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെപ്പോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മുതൽ 11 വരെയാണ് ജാഗ്രതാ നിർദേശം. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. ഇന്ന് മുതൽ ബുധൻ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

The post ശക്തമായ മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ 5 ദിവസം യെല്ലോ അലർട്ട് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button