Kerala

ഈ വിജയം നിങ്ങളുടേത് കൂടിയാണ്; പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകുമെന്ന് പ്രിയങ്ക ഗാന്ധി

വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പിൽ മിന്നും ജയം നേടിയതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. വയനാട്ടിലെ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്നും ഈ വിജയം നിങ്ങളുടേത് കൂടിയാണെന്ന് വരും നാളുകളിൽ താൻ ഉറപ്പാക്കുമെന്നും പ്രിയങ്ക കുറിച്ചു. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങൾ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തുമെന്നും അവർ വ്യക്തമാക്കി. പാർലമെൻറിൽ വയനാടിന്റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പിൽ പറഞ്ഞു. വയനാട്ടിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ്.

ഈ ബഹുമതിയിലും, അതിലുപരി നൽകിയ അളവറ്റ സ്‌നേഹത്തിനും നന്ദി. യുഡിഎഫിലെ എന്റെ സഹപ്രവർത്തകർ, കേരളത്തിലെ നേതാക്കൾ, പ്രവർത്തകർ തുടങ്ങി എന്റെ പ്രചാരണത്തിനായി ഊണും ഉറക്കവുമുപേക്ഷിച്ച് 12 മണിക്കൂറോളം പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ധൈര്യവും സ്‌നേഹവും നൽകി കൂടെ നിന്ന അമ്മയ്ക്കും റോബർട്ടിനും മക്കൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാവരെക്കാളും ഉപരി പോരാളിയായി സഹോദരൻ രാഹുലും കൂടെ നിന്നു. എല്ലായിപ്പോഴും രാഹുലിന്റെ പിന്തുണ തനിക്ക് കരുത്തുപകർന്നുവെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

വിജയത്തിന് പിന്നാലെ പ്രയങ്ക ഗാന്ധി മല്ലികർജുൻ ഖാർഗെയുടെ വീട്ടിൽ എത്തി. ഖാർഗെയുടെ വസതിക്ക് മുന്നിലും ആഘോഷ പ്രകടനം ഉണ്ടായിരുന്നു. സന്തോഷം നിറഞ്ഞ നിമിഷമെന്നും വയനാട് ജനതയോട് നന്ദി അറിയിക്കുന്നുവെന്നും റോബർട്ട് വദ്ര പ്രതികരിച്ചു.

The post ഈ വിജയം നിങ്ങളുടേത് കൂടിയാണ്; പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകുമെന്ന് പ്രിയങ്ക ഗാന്ധി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button