WORLD

ലോകസുന്ദരി കിരീടം അണിഞ്ഞ് വിക്ടോറിയ; സ്വപ്നം പൊലിഞ്ഞ് ഇന്ത്യയുടെ റിയ സിൻഹ

2024 ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ ചരിത്രമെഴുതി ഡെൻമാർക്ക്. 21കാരിയായ വിക്ടോറിയ കെജർ ജേതാവായി. സൗന്ദര്യ മത്സരത്തിൽ ഡെൻമാർക്കിന്റെ ആദ്യ വിജയമാണിത്. 2023 ലെ മിസ് യൂണിവേഴ്സ് പട്ടം നേടിയ നിക്കരാഗ്വയിൽ നിന്നുള്ള ഷെയ്‌ന്നിസ് പാലാസിയോസ് വിക്ടോറിയെ കിരീടം അണിയിച്ചു

മെക്സിക്കോയുടെ മരിയ ഫെർണാണ്ട ബെൽട്രാൻ ആണ് ഫസ്റ്റ് റണ്ണറപ്പ്. നൈജീരിയയുടെ സിനിഡിമ്മ അഡെറ്റ്ഷിനയാണ് സെക്കന്റ് റണ്ണറപ്പ്. 73ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന് 125 എൻട്രികളാണ് ലഭിച്ചത്. മത്സരത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം എൻട്രികൾ‌ ലഭിച്ചത് ഇത്തവണയാണ്. 2018 ലെ 94 എന്ന റെക്കോർഡ് ആണ് 2024 ൽ തിരുത്തിയത്.

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള സുന്ദരികൾ മാറ്റുരച്ച മത്സരത്തിൽ മെക്സികോ, നൈജീരിയ. തായ്ലൻഡ്, വെനസ്വല, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് ഫൈനൽ 5 ൽ എത്തിയത്. സ്വിംസ്യൂട്ട് സെമിഫൈനലിൻ്റെ സമാപനത്തിന് ശേഷം, മിസ് യൂണിവേഴ്സ് 2024-ലെ മികച്ച 12 മത്സരാർത്ഥികളെ പ്രഖ്യാപിച്ചു.

ഈ ഫൈനലിസ്റ്റുകൾ ബൊളീവിയ, മെക്സിക്കോ, വെനസ്വേല, അർജൻ്റീന, പ്യൂർട്ടോ റിക്കോ, നൈജീരിയ, റഷ്യ, ചിലി, തായ്‌ലൻഡ്, ഡെൻമാർക്ക്, കാനഡ, പെറു എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതേ സമയം ഇന്ത്യയുടെ റിയ സിംഹയ്ക്ക് ആദ്യ 12 ലും ഇടംപിടിക്കാൻ സാധിച്ചില്ല.

എമിലിയോ. എസ്റ്റൈഫാൻ, മൈക്കൽ സിങ്കോ, ഇവാ കവല്ലി ജെസിക്ക കാരില്ലോ, ജിയാൻലൂക്ക വച്ചി, നോവ സ്റ്റീവൻസ്, ഫറീന, ​ഗാരി നാദർ, ​ഗബ്രിയേല ​ഗോൺസാലസ്, കാമില ​ഗുരിബിറ്റെ എന്നിവർ ഉൾപ്പെട്ടതായിരുന്നു ജൂറി പാനൽ.

കിരീടത്തിന് അടുത്തെത്താനാവാതെ മിസ് ഇന്ത്യ റിയ സിംഹ

19 വയസ്സിൽ മിസ് യൂണിവേഴ്സ് ഇന്ത്യ 2024 പട്ടം നേടിയ റിയ ഗുജറാത്ത് സ്വദേശിയാണ്. ഇതിന് മുമ്പ് മിസ് ടീൻ എർത്ത് 2023 ആയും ദിവയുടെ മിസ് ടീൻ ഗുജറാത്തായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2020-ൽ. അഹമ്മദാബാദിലെ GLS യൂണിവേഴ്‌സിറ്റിയിൽ നിന്ന് പെർഫോമിംഗ് ആർട്‌സിൽ ബിരുദം നേടിയിട്ടുണ്ട് റിയ സിംഹ

The post ലോകസുന്ദരി കിരീടം അണിഞ്ഞ് വിക്ടോറിയ; സ്വപ്നം പൊലിഞ്ഞ് ഇന്ത്യയുടെ റിയ സിൻഹ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button