WORLD

അമ്മായിയമ്മയുടെ കൊടുംക്രൂരത; മന്ത്രവാദം നടത്തി മകനെ ഭാര്യ വശീകരിച്ചെന്ന്; പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി

പ്രവാസിയായ മകനെ മന്ത്രവാദത്തിലൂടെ വശീകരിച്ചെന്നാരോപിച്ച് പൂര്‍ണ ഗര്‍ഭണിയായ മരുമകളെ ക്രൂരമായി കൊന്ന് ഭര്‍തൃമാതാവ്. സഊദി അറേബ്യയിലുള്ള മകനെ മരുമകള്‍ മന്ത്രവാദത്തിലൂടെ വശീകരിക്കുന്നുണ്ടെന്നും പണ്ട് തനിക്ക് പണം അയച്ചു തരാറുണ്ടായിരുന്ന മകന്‍ ഇപ്പോള്‍ മരുമകള്‍ക്കാണ് അയച്ചു കൊടുക്കാറുള്ളതെന്നും ആരോപിച്ചാണ് അമ്മായിയമ്മയെ പ്രകോപിതയാക്കിയത്.
ഏഴ് മാസം ഗര്‍ഭിണിയായ സാറ ബീവിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ ദസ്‌കയിലാണ് സംഭവം. ഭര്‍തൃ മാതാവ് ശുക്രന്‍ ബീബി, ഒന്നിലധികം കൂട്ടാളികളുടെ സഹായത്തോടെ അവളെ കൊലപ്പെടുത്തുകയും പിന്നീട് അവളുടെ ശരീരം കഷണങ്ങളാക്കി മുറിച്ചശേഷം നഗരത്തില്‍ അവശിഷ്ടങ്ങള്‍ വിതറുകയും ചെയ്തു .

30 വയസ്സുള്ള യുവതിയെ കാണാതായെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് യുവതിയുടെ ശരീരഭാഗങ്ങള്‍ മൂന്ന് വ്യത്യസ്ത ബാഗുകളിലായി കണ്ടെത്തി.

‘മന്ത്രവാദം’ നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന സാറയെ താന്‍ സംശയിക്കുന്നതായി തന്റെ കുറ്റസമ്മത മൊഴിയില്‍ ശുക്രന്‍ ബീബി പറഞ്ഞു. കൂടാതെ, മകന്‍ ഖാദര്‍ അമ്മയ്ക്ക് പകരം സാറയുടെ ബാങ്കില്‍ നേരിട്ട് പണം അയയ്ക്കാന്‍ തുടങ്ങിയിരുന്നു.

‘ഉറങ്ങുകയായിരുന്ന സാറയെ നാലുപേരും ചേര്‍ന്ന് തലയണ കൊണ്ട് മര്‍ദിക്കുകയായിരുന്നു. അതിനുശേഷം അവര്‍ അവളുടെ മുഖം കത്തിക്കുകയും അവളുടെ ശരീരം ഡസന്‍ കണക്കിന് കഷണങ്ങളാക്കി മുറിക്കുകയും മൂന്ന് ചാക്കുകളിലാക്കി ഒരു അഴുക്കുചാലില്‍ തള്ളുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button