WORLD

ജപ്പാനിൽ പരീക്ഷണത്തിനിടെ റോക്കറ്റ് എൻജിൻ പൊട്ടിത്തെറിച്ചു; സ്‌പേസ് സെന്ററിൽ തീപിടിത്തം

ജപ്പാനിൽ പരീക്ഷണത്തിനിടെ റോക്കറ്റ് എൻജിൻ പൊട്ടിത്തെറിച്ച് വൻ സ്‌ഫോടനം. എപ്‌സിലോൺ എസ് റോക്കറ്റ് പരീക്ഷണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. തനേഗാഷിമ സ്‌പേസ് സെന്ററിൽ വൻ തീപിടിത്തത്തിനും പൊട്ടിത്തെറി കാരണമായി. തീപിടിത്തത്തിൽ ആർക്കും പരുക്കില്ല. അതേസമയം തനേഗാഷിമ സ്‌പേസ് സെന്ററിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു

ജ്വലിപ്പിച്ചതിന് 49 സെക്കൻഡുകൾക്ക് ശേഷം രണ്ടാംഘട്ട മോട്ടോർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ റോക്കറ്റിന്റെ എൻജിൻ ബാഗം പൂർണമായും കത്തിനശിച്ചു. ബഹിരാകാശ ഏജൻസി കേന്ദ്രം നിലനിൽക്കുന്ന മലമുകളിൽ കൂറ്റൻ തീജ്വാലകളും പുകയും ഇതോടെ പ്രത്യക്ഷമായി

ഒരു മണിക്കൂറിനുള്ളിൽ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. എന്താണ് റോക്കറ്റ് എൻജിൻ പൊട്ടിത്തെറിക്കാനുള്ള കാരണമെന്ന് വ്യക്തമല്ല. ജൂലൈ മാസം എപ്‌സിലോൺ എസ് എൻജിൻ പരീക്ഷണം പരാജയപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button