Kerala

തൃശ്ശൂർ പൂരം കലക്കൽ: മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്ന് മുരളീധരൻ

തൃശ്ശൂർ പൂരം കലക്കലിൽ മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പൂരം കലങ്ങിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ്. സഭയിൽ പറഞ്ഞതിന് ഘടകവിരുദ്ധമായി പുറത്ത് പറഞ്ഞാൽ അവകാശലംഘനത്തിന് നോട്ടീസ് നൽകും. സത്യം പുറത്തുവരാൻ ജുഡീഷ്യൽ അന്വേഷണം വേണം

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രത്യക്ഷ സമരത്തിലേക്ക് കോൺഗ്രസ് കടക്കും. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ചടങ്ങിൽ തടസ്സമുണ്ടായി. മൂന്ന് മണി മുതൽ ഏഴ് മണി വരെ പൂരം നിർത്തിവെച്ചത് പോലെയാണ്. വെടിക്കെട്ട് മാത്രം അൽപ്പം താമസിച്ചു എന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്

മുഖ്യമന്ത്രി എന്തിനാണ് ജുഡീഷ്യൽ അന്വേഷണത്തെ ഭയക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടില്ലെന്ന് കാണുമ്പോൾ ഭൂരിപക്ഷത്തേക്ക് മാറുകയാണോ മുഖ്യമന്ത്രി. ഇവിടെ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്നും മുരളീധരൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button