Kerala
വിയറ്റ്നാം കോളനിയിലെ കരുത്തുറ്റ വില്ലൻ റാവുത്തർ; നടൻ വിജയ രംഗ രാജു അന്തരിച്ചു

വിയറ്റ്നാം കോളനിയിലെ കരുത്തുറ്റ വില്ലൻ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. 70 വയസായിരുന്നു. ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു
ചെന്നൈയിൽ നാടകങ്ങളിലൂടെയണ് അദ്ദേഹം കരിയറിന് തുടക്കമിടുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭൈരവ ദ്വീപം ‘എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പ്രതിനായക വേഷങ്ങളിലാണ് അദ്ദേഹം തിളങ്ങിയത്.
തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലും അഭിനയിച്ച താരം ബോഡി ബിൾഡറും വെയിറ്റ് ലിഫ്റ്ററുമായിരുന്നു.
The post വിയറ്റ്നാം കോളനിയിലെ കരുത്തുറ്റ വില്ലൻ റാവുത്തർ; നടൻ വിജയ രംഗ രാജു അന്തരിച്ചു appeared first on Metro Journal Online.