സഭയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസം; മാരാമൺ കൺവെൻഷനിൽ നിന്ന് വിഡി സതീശനെ ഒഴിവാക്കി

മാരാമൺ കൺവെൻഷനിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കി. കൺവെൻഷന്റെ ഭാഗമായുള്ള യുവവേദി പരിപാടിയിൽ നിന്നാണ് വിഡി സതീശനെ ഒഴിവാക്കിയത്. മതിയായ കൂടിയാലോചന ഇല്ലാതെ സതീശനെ ക്ഷണിച്ചതിൽ മാർത്തോമ സഭയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടർന്നാണ് ഒഴിവാക്കിയത്.
സതീശനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ചില മാധ്യമങ്ങളിൽ വന്ന വാർത്ത സഭയുടെ അറിവോടെയല്ലെന്നും സഭാ നേതൃത്വം പ്രതികരിച്ചു. മാരാമൺ കൺവെൻഷന്റെ 130ാമത് യോഗം ഫെബ്രുവരി ഒമ്പത് മുതൽ 16 വരെ പമ്പാ മണൽപ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലിൽ നടക്കും.
മലങ്കരയുടെ 22ാം മാർത്തോമയും മലങ്കര മാർത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷനുമായ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത രക്ഷാധികാരിയായുള്ള മാർത്തോമ സുവിശേഷ പ്രസംഗസംഘത്തിന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ
The post സഭയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസം; മാരാമൺ കൺവെൻഷനിൽ നിന്ന് വിഡി സതീശനെ ഒഴിവാക്കി appeared first on Metro Journal Online.