ബ്രൂവറി വിവാദത്തിന് പിന്നിൽ ദുഷ്ടലാക്ക്; ആരുടെയും അതൃപ്തി കാര്യമാക്കുന്നില്ല: എംവി ഗോവിന്ദൻ

ബ്രൂവറി വിഷയത്തിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിവാദങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കാണ്. സ്പിരിറ്റ് ലോബികളുടെ പിന്തുണയോടെയാണ് വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ആരുടെയും അതൃപ്തി കാര്യമാക്കുന്നില്ല. സർക്കാർ നിലപാടാണ് താൻ പറഞ്ഞതെന്നും എംവി ഗോവിന്ദൻ പറഞ്ഞു
എലപ്പുള്ളിയിലെ മദ്യനിർമാണശാലക്ക് വെള്ളം മഴവെള്ള സംഭരണിയിൽ നിന്നായിരിക്കും. അഞ്ച് ഏക്കറിൽ മഴവെള്ള സംഭരണി നിർമിക്കുന്നുണ്ട്. അതിൽ നിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കും. അതിനാൽ കുടിവെള്ള പ്രശ്‌നമുണ്ടാകില്ല. സ്പിരിറ്റ് ഉത്പാദിപ്പിക്കാനാണ് സംസ്ഥാനത്ത് ഉദ്ദേശിക്കുന്നത്.
വിഷയത്തിൽ വിമർശനവുമായി സിപിഐ പ്രാദേശിക നേതൃത്വം നേരത്തെ വന്നിരുന്നു. പ്രാദേശികമായി കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നായിരുന്നു സിപിഐ ലോക്കൽ സെക്രട്ടറി ചെന്താമരാക്ഷന്റെ വിമർശനം. ജനങ്ങളുടെ ആശങ്ക പരിഹരിക്കണം, ബ്രൂവറി വരുന്ന പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ് തുടങ്ങിയ വിമർശനങ്ങളാണ് സിപിഐ ഉന്നയിച്ചത്.
The post ബ്രൂവറി വിവാദത്തിന് പിന്നിൽ ദുഷ്ടലാക്ക്; ആരുടെയും അതൃപ്തി കാര്യമാക്കുന്നില്ല: എംവി ഗോവിന്ദൻ appeared first on Metro Journal Online.